വെറുതെ രണ്ടു മാസം വീട്ടിൽ കുത്തിയിരുന്നപ്പോൾ തുടങ്ങിയതാ ചിന്ത ആണ് ബ്ലോഗ് എഴുത്ത് എന്ന ഭ്രാന്തൻ ആശയം.മനസ്സ് മടുപ്പിക്കാതെ ഇരിക്കാൻ വൈകുന്നേരം കളിയ്ക്കാൻ പോകുന്നത് ഒഴിച്ചാൽ ശൂന്യമായ ഈ വൃത്തികെട്ട അവധിക്കാലത്ത് കൂട്ടുതരാൻ കൈമോശപ്പെട്ട പോയ എഴുതുണ്ടെന്ന് വിചാരിച്ചതാണ് തെറ്റ്. ആശയദാരിദ്ര്യത്തെ കൂട്ട പിടിച്ച എന്റെ സർഗാത്മകശേഷി പോയെന്ന് തോന്നുന്നു. അങ്ങനെയിരിക്കെ ഒരു കോളേജിന്റെ പുസ്തകനിരൂപണ മത്സരം ഉണ്ടെന്ന് കേട്ടപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി പണ്ട് വായിച്ച രണ്ടാമൂഴം എടുത്തു വായിച്ചു. ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ മനസ്സിലേക്ക് പഴയ പോലെ വാക്കുകൾ കിട്ടിത്തുടങ്ങി.അങ്ങനെ എന്റെ 2 ദിവസത്തെ അധ്വാനത്തിനുശേഷം ഗൂഗിൾ ഡോക്സ് ഇത് റിവ്യൂ കൊടുക്കാൻ തുടങ്ങുമ്പോളാണ് ഞാൻ അറിയുന്നത് രണ്ടാമൂഴം അല്ല രണ്ടിടങ്ങഴി ആണ് കൊടുക്കേണ്ടത് എന്ന്. ആഹാ ഞാനും വിട്ട് കൊടുത്തില്ല. രണ്ടിടങ്ങഴിക്ക് പകരം രണ്ടാമൂഴത്തിന്റെ റിവ്യൂ ഞാൻ അംഗ പോസ്റ്റ് ചെയ്തു. എന്തായാലും പോസ്റ്റ് അടിച്ച വീട്ടിൽ ഇരിക്കുന്നത് കൊണ്ടാകും അത് വായിച്ച് അപ്പോൾ തന്നെ ജഡ്ജിങ് പാലിൽ ഉണ്ടായിരുന്ന ഒരു ജൂനിയർ പെൺകൊച്ചു എന്നെ പ്രൊപ്പോസ് ചെയ്തു. അങ്ങനെ പോസ്റ്റ് രക്ഷ...